കാഴ്ചപ്പാട് - ദൗത്യം

കാഴ്ചപ്പാട്

“ശാസ്ത്രീയ മാലിന്യ സംസ്കരണം, സമഗ്ര സാമൂഹ്യ ക്ഷേമം, ആധുനിക അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, കാർഷിക പുരോഗതി, പൊതുജനാരോഗ്യം, ജനകീയവും സുതാര്യവുമായ ഭരണ സംവിധാനവും ഉറപ്പാക്കി എല്ലാ ജനങ്ങൾക്കും മികച്ച ജീവിത നിലവാരം ലഭ്യമാകുന്ന സ്മാർട്ടും സുസ്ഥിരവുമായ മാതൃക ഗ്രാമപഞ്ചായത്തായി മഞ്ചേശ്വരത്തെ വികസിപ്പിക്കുക.”

ദൗത്യം

ഹൊസംങ്കടി, മഞ്ചേശ്വരം, തൂമിനാട്, കുഞ്ചത്തൂർ, ഹൊസബെട്ടു എന്നീ പ്രദേശങ്ങളെ സ്മാർട്ട് ടൗണുകളാക്കി വികസിപ്പിക്കുന്ന “സ്മാർട്ട് മഞ്ചേശ്വരം” പദ്ധതി നടപ്പിലാക്കുക.

എം.സി.എഫ്, എഫ്.എസ്.ടി.പി, ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ച് ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുക.

കുടിവെള്ള പദ്ധതികൾ, കുഴൽക്കിണറുകൾ, പൈപ്പ് ലൈൻ വികസനം, ജലഗുണനിലവാര പരിശോധന എന്നിവയിലൂടെ സുരക്ഷിത കുടിവെള്ള ലഭ്യത ഉറപ്പാക്കുക.

നെൽകൃഷി, തെങ്ങ്, കവുങ്ങ്, പച്ചക്കറി, വാഴ കൃഷി എന്നിവ പ്രോത്സാഹിപ്പിച്ച് കാർഷിക മേഖലയെ ശക്തിപ്പെടുത്തുക.

ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവന പദ്ധതികളിലൂടെ സുരക്ഷിത പാർപ്പിടവും വീട് നവീകരണ സഹായങ്ങളും ഉറപ്പാക്കുക.

വനിതകൾക്കായി തൊഴിൽ പരിശീലനം, ആരോഗ്യ സംരക്ഷണം, സംരംഭകത്വം, സാമൂഹ്യ ക്ഷേമ പദ്ധതികൾ എന്നിവ നടപ്പിലാക്കുക.

കുട്ടികളുടെയും വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിനായി അംഗൻവാടികൾ, പോഷകാഹാര പദ്ധതികൾ, സ്മാർട്ട് ക്ലാസ് മുറികൾ, സ്കോളർഷിപ്പുകൾ എന്നിവ ശക്തിപ്പെടുത്തുക.

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ, ബഡ്സ് സ്കൂൾ സൗകര്യങ്ങൾ, ആരോഗ്യ സഹായങ്ങൾ, സ്കോളർഷിപ്പുകൾ എന്നിവ ഉറപ്പാക്കുക.

പാലിയേറ്റീവ് കെയർ, ക്യാൻസർ സ്ക്രീനിംഗ്, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, ആയുർവേദ-ഹോമിയോ സേവനങ്ങൾ എന്നിവ വഴി ആരോഗ്യ മേഖല ശക്തിപ്പെടുത്തുക.

റോഡുകൾ, ഡ്രൈനേജുകൾ, ഫുട്പാത്തുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, പൊതുമരാമത്ത് സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക.

മത്സ്യബന്ധനം, ക്ഷീര വികസനം, മൃഗസംരക്ഷണം, പരമ്പരാഗത തൊഴിലുകൾ എന്നിവയ്ക്ക് ക്ഷേമ-വികസന പദ്ധതികൾ നടപ്പിലാക്കുക.

പൊതുധനത്തിന്റെ ഫലപ്രദ വിനിയോഗം ഉറപ്പാക്കി ജനപങ്കാളിത്തപരവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണ സംവിധാനം നടപ്പിലാക്കുക.

പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ച് ഭാവി തലമുറകൾക്കായി സുസ്ഥിര വികസനം ഉറപ്പാക്കുക.