ഭൂമിശാസ്ത്രം - ഭൂപടം

ഭൂപ്രകൃതി

കേരളത്തിന്റെയും കാസർഗോഡ് ജില്ലയുടെയും ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മഞ്ചേശ്വരം. കർണാടകയിൽ നിന്നും കേരളത്തിലേക്കുള്ള പ്രവേശന കവാടമായ തലപ്പാടി ഈ പഞ്ചായത്തിലാണ്.

View Ward Map 

അതിരുകൾ 

വടക്ക്: കർണാടക സംസ്ഥാനം.

തെക്ക്: മഞ്ചേശ്വരം പുഴയും മംഗൽപാടി പഞ്ചായത്തും.

പടിഞ്ഞാറ്: അറബിക്കടലും കണ്വതീർത്ഥ ബീച്ചും.

കിഴക്ക്: വോർക്കാടി, മീഞ്ച ഗ്രാമപഞ്ചായത്തുകൾ.

പ്രത്യേകതകൾ 

പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി ദേശീയപാത 66 കടന്നുപോകുന്നു. വടക്ക് തലപ്പാടി സമതല പ്രദേശവും, കിഴക്ക് കിട്ടഗുണ്ടി മലയോര പ്രദേശവുമാണ്. കിട്ടഗുണ്ടി മലനിരകളിൽ നിന്ന് നോക്കിയാൽ അറബിക്കടലിന്റെ മനോഹരമായ കാഴ്ച കാണാൻ സാധിക്കും.

മണ്ണുതരങ്ങൾ 

ഇനം ശതമാനം 
പാറക്കെട്ടുകൾ15%
പാറപൊടിഞ്ഞ മണ്ണ്10%
ലാറ്ററൈറ്റ് (വെട്ടുകല്ല്)50%
ചുവപ്പ് കലർന്ന ലാറ്ററൈറ്റ്15%
കളിമണ്ണ് കലർന്ന മണൽ10%

map
  • notification