ഭൂമിശാസ്ത്രം - ഭൂപടം
ഭൂപ്രകൃതി
കേരളത്തിന്റെയും കാസർഗോഡ് ജില്ലയുടെയും ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മഞ്ചേശ്വരം. കർണാടകയിൽ നിന്നും കേരളത്തിലേക്കുള്ള പ്രവേശന കവാടമായ തലപ്പാടി ഈ പഞ്ചായത്തിലാണ്.
അതിരുകൾ
വടക്ക്: കർണാടക സംസ്ഥാനം.
തെക്ക്: മഞ്ചേശ്വരം പുഴയും മംഗൽപാടി പഞ്ചായത്തും.
പടിഞ്ഞാറ്: അറബിക്കടലും കണ്വതീർത്ഥ ബീച്ചും.
കിഴക്ക്: വോർക്കാടി, മീഞ്ച ഗ്രാമപഞ്ചായത്തുകൾ.
പ്രത്യേകതകൾ
പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി ദേശീയപാത 66 കടന്നുപോകുന്നു. വടക്ക് തലപ്പാടി സമതല പ്രദേശവും, കിഴക്ക് കിട്ടഗുണ്ടി മലയോര പ്രദേശവുമാണ്. കിട്ടഗുണ്ടി മലനിരകളിൽ നിന്ന് നോക്കിയാൽ അറബിക്കടലിന്റെ മനോഹരമായ കാഴ്ച കാണാൻ സാധിക്കും.
മണ്ണുതരങ്ങൾ
| ഇനം | ശതമാനം |
|---|---|
| പാറക്കെട്ടുകൾ | 15% |
| പാറപൊടിഞ്ഞ മണ്ണ് | 10% |
| ലാറ്ററൈറ്റ് (വെട്ടുകല്ല്) | 50% |
| ചുവപ്പ് കലർന്ന ലാറ്ററൈറ്റ് | 15% |
| കളിമണ്ണ് കലർന്ന മണൽ | 10% |